സിനിമാ തിയറ്ററുകള്‍ അടച്ചിടുന്നു

 സിനിമാ തിയറ്ററുകള്‍ അടച്ചിടുന്നു



നാളെയും മറ്റന്നാളും സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ അടച്ചിടും. FIOK  അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന യോഗത്തിലാണ്തീരുമാനം.

ഒടിടി റിലീസ് സംബന്ധിച്ച് തിയറ്റര്‍ ഉടമകളുമായുള്ള കരാര്‍ 2018 സിനിമയുടെ കാര്യത്തില്‍ ലംഘിക്കപ്പെട്ടുവെന്ന് തിയറ്റര്‍ ഉടമകള്‍. തിയറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാല്‍ മാത്രമേ OTT റിലീസ് ചെയ്യാവൂ എന്നായിരുന്നു ധാരണ. മെയ് 5 ന് തിയറ്ററുകളിലെത്തിയ 2018   റിലീസിന്‍റെ 34-ാം ദിവസമാണ് OTT റിലീസ്. മലയാളം പതിപ്പിന്നു പിന്നാലെ ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് പതിപ്പുകളും നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയിരുന്നു.

Comments

Popular posts from this blog

കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത