Posts

Showing posts from June, 2023

സിനിമാ തിയറ്ററുകള്‍ അടച്ചിടുന്നു

Image
  സിനിമാ തിയറ്ററുകള്‍ അടച്ചിടു ന്നു നാളെയും മറ്റന്നാളും സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ അടച്ചിടും. FIOK  അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന യോഗത്തിലാണ്തീരുമാനം. ഒടിടി റിലീസ് സംബന്ധിച്ച് തിയറ്റര്‍ ഉടമകളുമായുള്ള കരാര്‍ 2018 സിനിമയുടെ കാര്യത്തില്‍ ലംഘിക്കപ്പെട്ടുവെന്ന്  തിയറ്റര്‍ ഉടമക ള്‍.  തിയറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാല്‍ മാത്രമേ OTT  റിലീസ് ചെയ്യാവൂ എന്നായിരുന്നു  ധാരണ.  മെയ് 5 ന് തിയറ്ററുകളിലെത്തിയ  2018     റിലീസിന്‍റെ 34-ാം ദിവസമാണ് OTT റിലീസ്.  മലയാളം പതിപ്പിന്നു പിന്നാലെ ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് പതിപ്പുകളും നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയിരുന്നു.

കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത

Image
  കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത അറബിക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  വ്യക്തമാക്കുന്നു. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി മഴക്ക് സാധ്യതയുണ്ടെന്നും,ജൂണ്‍ 6, 7 തീയതികളില്‍ ശക്തമായ കാറ്റിനും , ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും  കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
Image
  യുവതി വീട്ടിൽ മരിച്ച നിലയിൽ  യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കളമശേരി ലക്ഷ്മിഭവനത്തിൽ നീതു (27) ആണ് മരിച്ചത്.  ബെംഗളൂരു ബസവനഗറർ  അപ്പാർട്ട്മെന്റിലെ  കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ഒന്നര വയസ്സുകാരി മകൾ കളമശേരിയിലെ നീതുവിന്റെ വീട്ടിലായിരുന്നു.  ആന്ധ്ര റാത്തൂർ സ്വദേശി ശ്രീകാന്ത് ഭർത്താവണ്
Image
  പരീക്ഷ എഴുതിയിട്ടില്ല :ആർഷോ M A  ആർക്കിയോളജി മൂന്നാം സെമസ്റ്ററിലെ ഒരു പരീക്ഷപോലും താൻ എഴുതിയിട്ടില്ലെന്ന് ആർഷോ. പാസായെന്ന ഫലം എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും താൻ കണ്ടിട്ടില്ലെന്നും ആർഷോ പറഞ്ഞു. പരീക്ഷയെഴുതാതെ ജയിച്ചെന്ന ഫലം   മഹാരാജാസ് കോളജ്   മൂന്നാം സെമസ്റ്റർ ആർക്കിയോളജി വെബ്സൈറ്റിൽ നിന്നും പിൻവലിച്ചു.
Image
  ശ്രദ്ധയുടെ മരണം: യുവജന കമ്മീഷൻ  കേസെടുത്തു. അമൽ ജ്യോതി എഞ്ചിനീയറിങ് കോളജിലെ വിദ്യാർത്ഥിനി   ശ്രദ്ധയുടെ മരണത്തിൽ സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. പ്രതിഷേധം നടക്കുന്ന അമൽ ജ്യോതി എന്‍ജിനീയറിങ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു.
Image
  ട്രെയിൻ അപകടം തൃണമൂലിന്റെ ഗൂഢാലോചന... ബാലസോറിലുണ്ടായ ട്രെയിൻ അപകടം  തൃണമൂൽ കോൺഗ്രസിന്റെ  ഗൂഢാലോചനയാണെന്ന ഗുരുതര ആരോപണവുമായി ബിജെപി നേതാവും ബംഗാളിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി.റെയിൽവേ ഉദ്യോഗസ്ഥരുടെ ഫോണ്‍ തൃണമൂൽ േകാൺഗ്രസ് ചോർത്തിയെന്നും അദ്ദേഹം ആരോപിച്ചു.
അറബിക്കടലിൽ ചക്രവാതച്ചുഴി; 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറും